രാഹുലിന് സഹായഹസ്തവുമായി 'സിയ'
മുക്കം: നാലു വയസുകാരന്‍ രാഹുലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മയായ 'സിയ'. യു.എ.ഇയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ ചേന്ദമംഗല്ലൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (സിയ ) ആണ് അഞ്ചു ലക്ഷം രൂപ രാഹുല്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്.
നായര്‍കുഴി കളരിക്കപ്പൊയില്‍ രാജന്‍ - പ്രീന ദമ്പതികളുടെ മൂത്തമകനായ രാഹുലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജനുവരിയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടക്കുക. ശസ്ത്രക്രിയയ്ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഫണ്ട് കൈമാറ്റ ചടങ്ങില്‍ വാര്‍ഡ് മെംബര്‍ എന്‍.പി കമല അധ്യക്ഷയായി.
സിയ അഡൈ്വസറി കൗണ്‍സില്‍ അംഗം നജീബുല്ല കാസിം ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. സി. ചാത്തുക്കുട്ടിക്ക് ചെക്ക് കൈമാറി. എ. ജനാര്‍ദ്ദനന്‍, ഉമ്മര്‍ വെള്ളലശ്ശേരി, സത്യന്‍ മങ്ങാട് സംസാരിച്ചു.
എന്‍. ഇര്‍ഫാന്‍, സക്കീര്‍ ഹുസൈന്‍, മരക്കാര്‍, അബ്ദുറഹ്മാന്‍ എടോളിമ്മല്‍, മുഹമ്മദ് അമ്പലത്തിങ്ങല്‍ സംബന്ധിച്ചു. കളരിക്കല്‍ മുഹമ്മദ് സ്വാഗതവും മാണ്ടിക്കാവില്‍ ശിവദാസന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."