HOME
DETAILS
MAL
തൊഴിലുറപ്പു സമയം പ്രഖ്യാപിക്കണം: ഐ.എന്‍.ടി.യു.സി
backup
January 25 2017 | 04:01 AM
കോഴിക്കോട്: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം സര്‍ക്കാര്‍ അംഗീകരിച്ച് പ്രഖ്യാപിക്കണണമെന്നും സ്വയം സമയം പ്രഖ്യാപിക്കുന്ന നടപടി തൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസിന്റെ ജില്ലാ സമ്മേളനം ഫെബ്രുവരി 11ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തും. ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി. ടി.എം ചന്ദ്രന്, മനോജ് എടാണിയില്‍, ഗിരീഷ് മൊടക്കല്ലൂര്‍, എന്‍.പി വിജയന്, ടി.എം സുലോചന, കെ. സുജാത, എം ശ്രീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."