മോട്ടോഫെസ്റ്റ്-2018 മാനന്തവാടിയില്‍
കല്‍പ്പറ്റ: വയനാട് മോട്ടോര്‍ ക്ലബ് കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ റൈഡര്‍മാരെ പങ്കെടുപ്പിച്ച് 21ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാത്ത് വയനാട് മോട്ടോഫെസ്റ്റ്-2018 സംഘടിപ്പിക്കുന്നു.
ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഉപയോഗത്തില്‍ വൈദഗ്ധ്യമുള്ള വനിതകളടക്കം 150ല്‍പരം പേര്‍ ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഷിബി നെല്ലിച്ചുവട്ടില്‍, കണ്‍വീനര്‍ പ്രദീപ് ക്ലാസിക്, അജി കൊളോണിയ, ബാബു പായിക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് 8 വരക്കല്‍, സ്ലോ റെയ്‌സ്, മാസ്‌ചേസ്, അഡ്വഞ്ചര്‍ റെയ്ഡ് തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമാണ്. രാവിലെ ഒമ്പതിനു ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ സാജു ട്രാഫിക് ബോധവല്‍കരണ ക്ലാസെടുക്കും. ഇതിനുശേഷമാണ് മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് മൂന്നിനു വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ആരംഭിച്ച് പനവല്ലി ചുറ്റി തിരിച്ചെത്തുന്ന വിധത്തിലായിരിക്കും അഡ്വഞ്ചര്‍ റെയ്ഡ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന് 944 726 3035, 944 743 3965 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."