HOME
DETAILS
MAL
നിയമസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
backup
January 04 2018 | 08:01 AM
വെള്ളമുണ്ട: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും വെള്ളമുണ്ട പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി അരീക്കര കോളനിയില്‍ നിയമസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സെക്കീന അധ്യക്ഷയായി. പഞ്ചായത്തംഗം റഫീന മൂവക്കല്, പി കുഞ്ഞിരാമന്, മംഗലശ്ശേരി മാധവന്, നോഡല്‍ പ്രേരക് എ മുരളീധരന്, സുലോചന വിനോദ്, സരിത ചന്ദ്രന്, ഊരുമൂപ്പന് പി രഘു സംസാരിച്ചു.
അഡ്വ. ടി.ജെ ജോസഫ് ക്ലാസെടുത്തു. കെ സുരേഷ്, എ പത്മനാഭന്, കെ തീര്‍ത്ഥ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."