സി.പി.എം നടപ്പാക്കുന്നത് താലിബാനിസം: വി.എം സുധീരന്
കൊച്ചി: ആശയസംവാദത്തിനു പകരം ആയുധമെടുക്കുന്ന സി.പി.എം കേരളത്തില്‍ താലിബാനിസമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് സംഘപരിവാറും മറുവശത്ത് കമ്മ്യൂണിസ്റ്റുകാരും ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുകയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ ജീവിക്കണ്ട എന്നതാണ് ഇരുകൂട്ടരുടെയും നിലപാടെന്നും സുധീരന് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ഈ മാസം 30 ന് 'മതാന്ധതയ്ക്കെതരേ മഹാത്മജിക്കൊപ്പം ' എന്ന മുദ്രാവാക്യമുയര്‍ത്തി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഡിസിസി ഓഫീസില്‍ രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1 മുതല്‍ 28 വരെയുള്ള തീയതിക്കുള്ളില്‍ ജില്ലയിലെ 2235 കോണ്‍ഗ്രസ് ബൂത്തു കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. ഫെബ്രുവരി മാസത്തില്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജന്‍ വേദനാ സമ്മേളനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."