പ്രവാസികള്‍ക്കു വേണ്ടത് പ്രഖ്യാപനങ്ങളല്ല; നടപടികളെന്ന് പി. ഉബൈദുല്ല എം.എല്‍.എ
മലപ്പുറം: തിരിച്ചെത്തിയ പ്രവാസികള്‍ക്കു വേണ്ടതു കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങളല്ല, ശക്തമായ ഇടപെടലുകളാണെന്നു പി. ഉബൈദുല്ല എം.എല്‍.എ. ലോക മലയാളി സഭകള്‍ നടത്തിയതുകൊണ്ടു തീരുന്നതല്ല പ്രവാസികളുടെ പ്രശ്നങ്ങളെന്നും തട്ടിക്കൂട്ട് കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പ്രവാസികളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി അഹ്മദ്, സലാം വളാഞ്ചേരി, സി.ടി അബ്ദുന്നാസര്‍, അബ്ദുസലാം വാക്കാലൂര്‍, മുസ്തഫ പനയത്തില്‍, ഇബ്റാഹിം ഹാജി വണ്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."