HOME
DETAILS

വാര്‍ഷിക പദ്ധതിയില്‍ ഹരിത കേരളത്തിന് പ്രാധാന്യം നല്‍കണം: ഡോ.ടി.എന്‍ സീമ

  
backup
January 25 2017 | 05:01 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%bf

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും വാര്‍ഷിക പദ്ധതി തയ്യാറാക്കുമ്പോള്‍ ഹരിത കേരളം മിഷന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കും ആശയത്തിനും പ്രാധാന്യം നല്‍കണമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.
ഹരിത കേരളം ദൗത്യത്തിന്റെ തുടര്‍ച്ച അവലോകനം ചെയ്യാനും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാനും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആസൂത്രണ സമിതി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് നൂതന ശാസ്ത്ര-സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. പ്രാദേശിക കൂടിയാലോചനകളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ വകുപ്പുകള്‍ തയാറാകണം.
പദ്ധതികളുടെ നടത്തിപ്പിന് വകുപ്പുകള്‍ പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കണം. പരസ്പരബന്ധിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ടോയെന്ന് പരിശോധി ക്കുകയും സഹകരണം ഉറപ്പാക്കുകയും വേണമെന്നും ഡോ. ടി.എന്‍. സീമ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി നവീകരിച്ചതും വൃത്തിയാക്കിയതുമായ കുളങ്ങളുടെ സംരക്ഷണവും പരിപാലനവും നടക്കണം. സംസ്ഥാനത്താകമാനം ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ആലപ്പുഴയില്‍ കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കല്‍, തദ്ദേശീയമായ പച്ചക്കറിക്ക് വിപണി കണ്ടെത്തല്‍, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനം യോഗത്തില്‍ നടന്നു. 33 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി 185 കുളങ്ങള്‍ ശുചീകരിച്ചതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോറ്റാട്ട് പാടശേഖരത്തില്‍ 13 ഏക്കര്‍ നിലം കൃഷി യോഗ്യമാക്കി. 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 385 തോടുകള്‍ ശുചീകരിച്ചു. ജില്ലയില്‍ ഒമ്പതു പുതിയ കിണറുകള്‍ കുഴിക്കാനായി. 168 പൊതുകിണറുകള്‍ ശുചീകരിച്ചു. 56 കിണറുകളില്‍ റീച്ചാര്‍ജിങ് നടത്തി.
ആറ് തദ്ദേശ സ്ഥാപനങ്ങളിലായി 36 മഴക്കുഴികള്‍ നിര്‍മ്മിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 13 വാച്ചാലുകളും ആറു ബണ്ടുകളും നിര്‍മിച്ചു. 169 പച്ചക്കറി ഗ്രാമങ്ങള്‍ ജില്ലയില്‍ രൂപം കൊണ്ടു. ഇതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് രൂപം നല്‍കിയിട്ടുള്ളത്.
14 തദ്ദേശ സ്ഥാപനങ്ങളിലായി 75 സ്ഥലങ്ങളിലായി നിലം ഒരുക്കല്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 135 കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ വിതരണം നടത്തി. രണ്ടിടത്ത് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. 17 വാര്‍ഡുകളില്‍ സംഘകൃഷിക്ക് രൂപം നല്‍കി. ജില്ലയില്‍ 251 കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വിവിധ ഏജന്‍സികള്‍ക്ക് കൈമാറി. 168 കേന്ദ്രങ്ങളില്‍ ഖരമാലിന്യ നിര്‍മാര്‍ജത്തിനുള്ള സൗകര്യങ്ങള്‍ ആരംഭിച്ചു. നാല്‍പ്പത് വാര്‍ഡുകളില്‍ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് വിമുക്തമാക്കി. 347 പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ഹരിത കേരളം സാങ്കേതിക ഉപദേഷ്ടാവ് ഡോ. അജയകുമാര്‍ വര്‍മ, എ.ഡി.എം. എം.കെ. കബീര്‍, സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  9 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  12 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  32 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  41 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago