HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ ജനജാഗ്രതാ സദസ്
backup
January 04 2018 | 08:01 AM
കണ്ണൂര്‍: ഇസ്ലാമിന്റെ പേരിലുള്ള കുരുതിക്കെതിരേ ഇസ്ലാം മതവിശ്വാസികളെ അണിനിരത്തണമെന്ന് എം. സ്വരാജ് എം.എല്‍.എ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുസ്ലിം ലീഗില്‍ നിന്നു വിട്ടുപോയ ചില പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ ആശയസംവാദം നടത്തി തീവ്രവാദത്തെ എതിര്‍ക്കേണ്ടതിനു പകരം പലപ്പോഴും മുസ്ലിം ലീഗിന്റെ പിന്തുണ കൂടി ഇക്കൂട്ടര്ക്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. ഷാജര്‍ അധ്യക്ഷനായി. എ.എന്‍ ഷംസീര്‍ എം.എല്‍.എ, പി. ജയരാജന്, കെ.വി സുമേഷ്, വി.കെ ഷനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."