പദ്ധതി ഫണ്ട് വിനിയോഗം: എന്‍ജിനീയറിങ് ജോലികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായുള്ള എന്‍ജിനീയറിങ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ സി.എ ലത ജില്ലാതല ഉദ്യോഗസ്ഥരുടെ പദ്ധതി അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. തടസപ്പെട്ടിരിക്കുന്ന പ്രോജക്ടുകള്‍ അധികവും എന്‍ജിനീയറിങ് ജോലികളാണ്.
ആകെ 6574 പ്രോജക്ടുകളില്‍ 439 എണ്ണം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു. അപര്യാപ്തകള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുമേധാവികളും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് നിശ്ചിത ഫോര്‍മാറ്റില്‍ എല്ലാ ദിവസവും ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ രണ്ടു തവണ കലക്ടര്‍ നേരിട്ട് പദ്ധതി പുരോഗതി അവലോകനം ചെയ്യും. ട്രഷറിയുമായി ബന്ധപ്പെട്ട തടസ്സം മൂലം പദ്ധതി നിര്‍വഹണത്തില്‍ പിന്നിലായിരുന്ന പാലാ മുനിസിപ്പാലിറ്റി ഇപ്പോള്‍ 18 ശതമാനം ഫണ്ട് ചെലവഴിച്ച് മുനിസിപ്പാലിറ്റികളില്‍ മുന്നിലെത്തി. ഗുണഭോക്തൃ പട്ടിക നിര്‍ണയം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കലക്ടറെ അറിയിച്ചു.
അടുത്ത വര്‍ഷം മുതല്‍ ചെറുകിട പ്രോജക്ടുകള്‍ അധികമായി എടുക്കന്നത് ഒഴിവാക്കി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വലിയ പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."