HOME
DETAILS
MAL
ചങ്കുവെട്ടി ദേശീയ പാതയില്‍ അപകടം പതിയിരിക്കുന്നു
backup
May 27 2016 | 02:05 AM
കോട്ടക്കല്‍: നാലുവരിപ്പാതയാക്കിയെങ്കിലും റോഡില്‍ മാര്‍ക്കിങ് രേഖപ്പെടുത്താത്തതിനാല്‍ അപകടം പതിയിരിക്കുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷന് മുതല്‍ ചെനക്കല്‍ വരെയുള്ള ഭാഗമാണ് നാലുവരിപ്പാതയാക്കി ഒരു മാസം മുമ്പ് നവീകരിച്ചത്.
എന്നാല്‍ റോഡിന് വീതി കൂടിയെങ്കിലും നാലുവരിയാക്കി മാര്‍ക്കിങ് ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ തോന്നുന്ന രീതിയില്‍ പോകുന്നതാണ് അപകടത്തിനു കാരണമാകുന്നത്.
വലിയ വാഹനങ്ങള്‍ പോകുന്നതിനിടെ ഇടതുഭാഗത്തുകൂടി വാഹനങ്ങള്‍ ചീറിപ്പായുന്നത് അപകടസാധ്യത കൂട്ടുന്നുണ്ട്. കൂടാതെ ഡിവൈഡറുകള്‍ സ്ഥാപിക്കാത്തതിനാല്‍ തോന്നുന്നിടത്തെല്ലാം വാഹനങ്ങള്‍ തിരിക്കുന്നതും പതിവാണ്.
സീബ്രാലൈനുകളില്ലാത്തതിനാല് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളെയും ഇതേറെ ബുദ്ധിമുട്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."