റെയില്‍വേയുടെ ചിറ്റമ്മനയം ധിക്കാരപരം: മുസ്ലിം ലീഗ്
കാസര്‍കോട്: കാസര്‍കോട്ടെ ജനങ്ങള്‍ക്കു മതിയായ റെയില്‍വേ യാത്രാ സൗകര്യം ഉറപ്പു വരുത്തണമെന്നത് കാലങ്ങളായുള്ള മുറവിളിയാണെന്നും എന്നാല്‍ പുതുതായി അനുവദിച്ച ശതാബ്ദി വണ്ടി മംഗളൂരുവിലേക്കു നീട്ടാതെ കണ്ണൂരിലേക്ക് യാത്ര ചുരുക്കുന്നതിലൂടെ റെയില്‍വെയുടെ ചിറ്റമ്മനയമാണ് വ്യക്തമാക്കുന്നതെന്നും മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അവശ്യപ്പെട്ടു. കോയമ്പത്തൂര്ബിക്കാനീര്, നിസാമുദ്ധീന്‍ തിരുവനന്തപുരം, ദാദര്‍ തിരുനെല്‍വേലി, രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്കു സ്റ്റോപ്പില്ലാത്ത ഏക ജില്ലാ ആസ്ഥാനം കാസര്‍കോടാണ്. ഇക്കാര്യത്തില്‍ കാസര്‍കോട് പാര്‍ലമെന്റ് അംഗത്തിന്റെ നിസംഗത പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.എസ് അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ, കെ.എസ് സുലൈമാന്‍ ഹാജിയുടെ ഭാര്യ ഹമീദ ബീഗം, മുസ്ലിം ലീഗ് നേതാവ് ഇസ്മായില്‍, ഷാര്‍ജ കെ.എം.സി.സി. നേതാവ് നാസര്പെരിയഎന്നിവരുടെ വിയോഗത്തില്‍ യോഗം അനുസ്മരിച്ചു. പ്രസിഡന്റ് എ.എം.കടവത്ത് അധ്യക്ഷനായി. സി.ടി.അഹമ്മദ് അലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള,അബ്ദുല്ല കുഞ്ഞി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി.അബ്ദുള്‍ റഹിമാന്‍ ഹാജി, ഇ.അബൂബക്കര്‍ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."