തളങ്കര മുസ്‌ലിം ഹൈസ്‌കൂളിന് അഞ്ചു കോടിയുടെ വികസന പദ്ധതി
തളങ്കര: തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ പുതുതായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖയ്ക്ക് അംഗീകാരമായി. പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മികവിന്റെ കേന്ദ്രങ്ങള്‍ വിദ്യാലയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ അഞ്ചു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടേയും സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തുക ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെയും പ്ലാന്‍ തയാറായി. ആദ്യഘട്ടം 19 ക്ലാസ് മുറികളും ഒരു മള്‍ട്ടിമീഡിയ ഹാളും സെന്‍ട്രല്‍ ലൈബ്രറിയുമാണ് നിര്‍മിക്കുക. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് പുതിയവ പണിയുക. രണ്ടും മൂന്നും ഘട്ട നിര്‍മാണങ്ങളും നടക്കും.
കിറ്റ്‌കോ തയാറാക്കിയ പ്ലാന്‍ നേരിയ ഭേദഗതികളോടെ സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പി.ടി.എ ഒ.എസ്.എ കമ്മിറ്റികളുടേയും വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗം അംഗീകരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷനായി. പ്രധാനധ്യാപിക സി. വിനോദ, പി.ടി.എ പ്രസിഡന്റ് ടി.കെ മൂസ, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, നിസാര്‍ തളങ്കര, റംസീന റിയാസ്, മുജീബ് തളങ്കര, റാഷിദ് പൂരണം, നസീറ ഇസ്മായില്‍, കൃഷ്ണകുമാര്‍ മാസ്റ്റര്‍, സുഹ്‌റ, ഷരിഷ്മ, എം. ഹസൈന്‍, ഉസ്മാന്‍ കടവത്ത്, പി.കെ സത്താര്‍, ബി.യു അബ്ദുല്ല, എ.എ അബ്ബാസ്, എം. ഖമറുദ്ദീന്‍, എ.എസ് ഫൈസല്‍, അഷ്‌റഫ്, എം. കുഞ്ഞിമൊയ്തീന്‍, ഹമീദ് ചേരങ്കൈ, പി.എം ബഷീര്‍, ഷഫീല്‍, അബ്ദുസ്സലാം കുന്നില്‍, ഹമീദ് ദീനാര്‍, സാഹിബ് ഷരീഫ്, ഇ. ഷംസുദ്ദീന്‍, ഹാജറ പടിഞ്ഞാര്‍, റാഷിദ് പി.എച്ച്, നൗഷാദ് ബായിക്കര, റഹീം നെല്ലിക്കുന്ന്, മുഹമ്മദ് അഷ്‌റഫ്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."