തരിശുപാറയില് ജൈവവസന്തം
പഴയങ്ങാടി: തരിശുപാറയില് ഇക്കുറിയും പച്ചക്കറികൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് ഏഴോം പൊടിത്തടത്തെ റിട്ട. പ്ലാന്റേഷന് കോര്പറേഷന് ജീവനക്കാരനായിരുന്ന എന്‍ രാഘവന്. വ്യത്യസ്ത മായ കൃഷി രീതിയാണ് രാഘവന് തന്റെ വീടിന് ചുറ്റുമുളള തരിശ് പാറയില്‍ വികസിപ്പിച്ചെടുത്തത്.
പാറയില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ ചരല് മണ്ണ് കൊണ്ടാണ് കൃഷിയിടം ഒരുക്കിയിട്ടുളളത്. ഒരേക്കറോളം സ്ഥലത്താണ് 24 ഇനം പച്ചക്കറി കൃഷി നടത്തുന്നത്. കൂട്ടിന് ഭാര്യയുമുണ്ട്. ഹൈറേഞ്ച് മേഖലകളില്‍ മാത്രം കൃഷി ചെയ്യുന്ന മുള്ളങ്കി, കാരറ്റ്, ബീറ്ററൂട്ട്, ഉളളി എന്നിവയാണ് ഇക്കുറി രാഘവന്റെ കൃഷിയിടത്തില്‍ താരം. കൃഷിയിടത്തിലെ മറ്റൊരു താരമാണ് റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായ.
രാഘവന് മികച്ച കര്‍ഷകനുളള അവാര്‍ഡും ലഭിച്ചിരുന്നു. ജൈവ പച്ചക്കറി വാങ്ങാന്‍ രാഘവന്റെ വീട്ടില്‍ ധാരാളം പേര് എത്തുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്നുണ്ടെന്നും രാഘവന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."