സി.പി.എം ജില്ലാ സമ്മേളനത്തിന് എട്ടിന് പതാക ഉയരും
കാസര്‍കാട്: 8, 9, 10 തിയതികളില്‍ കാസര്‍കോട് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടിനു രാവിലെ 9.30നു ജില്ലയിലെ മുതിര്‍ന്ന നേതാവ് എ.കെ നാരായണന്‍ പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനം കാസര്‍കോട് ടൗണ്‍ഹാളില്‍ സജ്ജമാക്കിയ വി.വി ദക്ഷിണാമൂര്‍ത്തി നഗറില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. കരുണാകരന്‍, എ. വിജയരാഘവന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എളമരം കരീം, എം.വി ഗോവിന്ദന്‍, മന്ത്രിമാരായ എ.കെ ബാലന്‍, കെ.കെ ശൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 10നു പുതിയ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാനസമ്മേളന പ്രതിനിധികള്‍ എന്നീ തെരഞ്ഞെടുപ്പുകള്‍ നടക്കും.
വൈകുന്നേരം മൂന്നിനു നായന്മാര്‍മൂലയില്‍ നിന്ന് 5000 വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. സ്ഥലപരിമിതി പരിഗണിച്ച് കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി വിവിധ ഏരിയകളില്‍ നിന്ന് എത്തിച്ചേരുന്ന പ്രവര്‍ത്തകര്‍, ബി.സി റോഡ് മുതല്‍ ചെര്‍ക്കള വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ചെറു പ്രകടനങ്ങളായി ചെര്‍ക്കള രാമണ്ണറൈ നഗറിലെ പൊതുസമ്മേളന വേദിയില്‍ എത്തിച്ചേരും.
പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ 1663 ബ്രാഞ്ചുകളിലും 125 ലോക്കലുകളിലും 12 ഏരിയകളിലും സമ്മേളനങ്ങള്‍ നിശ്ചിത തിയതികളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പൊതുസമ്മേളന, പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര പതാകജാഥകളും ദീപശിഖാറാലിയും ആറിനു വിവിധ കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെടും. ഏഴിന് വൈകുന്നേരം സമ്മേളന നഗറിലെത്തിച്ചേരും. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു പതാക ഉയര്‍ത്തും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.വി ഗോവിന്ദന്‍, സി.എച്ച് കുഞ്ഞമ്പു, പി രാഘവന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.എ മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."