പഞ്ചാബ് തെരഞ്ഞെടുപ്പ്: ആംആദ്മിക്ക് പിന്തുണയുമായി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
അമൃത്സര്‍: ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി പഞ്ചാബ് സ്വദേശികളായ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തുന്നു. ഇന്ന് രാവിലെ 150 പ്രവാസികളാണ് അമൃത്സറിലെ വിമാനത്താവളത്തിലെത്തിയത്. ഇവരെ സ്വീകരിക്കാന്‍ എ.എ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി വിമാനത്താവളത്തിലെത്തിയ എ.എ.പി അനുകൂലികളായ പ്രവാസികളെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കളാണ് എത്തിയത്.
വിദേശത്തു സ്ഥിര താമസമാക്കിയ ആറായിരത്തോളം പേരാണു തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുകയെന്ന് ആംആദ്മി പാര്‍ട്ടി അവകാശപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും കാനഡയില്‍ നിന്നുള്ളവരാണ്. സ്വന്തം നാടിന്റെ അവസ്ഥയില്‍ നിരാശരായ ഇവര്‍ ഒരു മാറ്റം ആഗ്രഹിച്ചാണ് സ്വന്തം ചിലവില്‍ നാട്ടിലേക്കെത്തുന്നതെന്നും എ.എ.പി പറയുന്നു.
അതേസമയം, ഇങ്ങനെയെത്തുന്നവരെ തിരിച്ചയയ്ക്കണമെന്ന നിലപാടിലാണ് അകാലിദള്‍ ബിജെപി സഖ്യവും കോണ്‍ഗ്രസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."