ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു
ആനക്കര: മണ്ണിനെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍ക്കൊപ്പം ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. ആനക്കര പഞ്ചായത്തിലെ പെരുമ്പലം നാലു സെന്റ് കോളനി പ്രദേശത്തെ ചെറുപ്പക്കാരാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. മണ്ണില്‍ നിന്നും അകന്നു പോകുന്നവരെ അടുപ്പിച്ച് നിര്‍ത്താനും ഗ്രാമങ്ങളില്‍ സ്വയം പര്യാപ്തതയുടെ പുത്തന്‍ അധ്യായങ്ങള്‍ എഴുതി ചേര്‍ക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് ഹരിത കേരളം പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. അത്തരം പ്രസ്ഥാനങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുന്നതാകും എന്‍. അനൂപ്, എന്‍. അരുണ്‍, റാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇത്തരം മാതൃകാപരമായ കാര്‍ഷിക ഇടപെടലുകള്‍.
വെള്ളരി, മത്തന്‍, പടവലം, ചിരങ്ങ, പയര്‍, ചീര, കുമ്പളം, വെണ്ട തുടങ്ങി എല്ലാ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. പെരുമ്പലം നാല് സെന്റ് കോളനിയിലെ ചെറുപ്പക്കാരുടെ ജൈവ പച്ചക്കറിയുടെ വിത്തിടല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് നിര്‍വഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്റര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വിജയന്‍, വി.പി ഷിബു, കെ.കെ അശോക് പുറമതില്‍ശ്ശേരി, വിനു കുമ്പിടി, അശോക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."