പ്രഖ്യാപനത്തിലൊതുങ്ങി മലമ്പുഴ പ്ലാസ്റ്റിക് നിരോധനം
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലും,ഉദ്യാനത്തിലും പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിലൊതുങ്ങി.ഇപ്പോള്‍ ഉദ്യാനത്തിന് മുന്നിലും അകത്തും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും കൂട്ടിയിട്ടിരിക്കുകയാണ.് റോഡോരത്തെ മാലിന്യങ്ങള്‍ ഇപ്പോള്‍ കാര്‍ പാര്‍ക്കിനകത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ശല്യമായി മാറിയിട്ടുണ്ട്.
ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട.് ചില സമയത്തു് കാര്‍ പാര്‍ക്കില്‍ തന്നെ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനാല്‍ ഇതിന്റെ പരിസരത്തു മുഴുവന്‍ പുക പടരുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ട്
ഗ്രാമ പഞ്ചായത്ത് രണ്ടു വര്‍ഷം മുന്‍പും, ജില്ലാ കലക്ടര്‍ ഒന്നര വര്‍ഷം മുന്‍പും മലമ്പുഴ ഡാമും പരിസരവും മലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും,അതൊന്നും കര്‍ശനമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യാനത്തിന് തെക്കുഭാഗത്തുളള മംഗോ പാര്‍ക്കില്‍ സ്ഥലം നല്‍കിയാല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത് തയാറാണെന്നു അറിയിച്ചിരുന്നുവെങ്കിലും, ജലസേചന വകുപ്പ് അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട.് തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയില്‍ ഓരോ ദിവസവും ആയിരകണക്കിന് സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവര്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളബോട്ടിലുകളും, ഭക്ഷണ പദാര്‍ത്ഥങ്ങളും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് കൊണ്ടുവരുന്നത് ഉപയോഗിച്ച ശേഷം ഡാമിലും പരിസരങ്ങളിലും ഇട്ടു പോവുകയാണ് ചെയ്യാറുള്ളത്.
ഇതൊക്കെ പെറുക്കി കളയാന്‍ മിക്കപ്പോഴും തൊഴിലാളികളെ കൊണ്ട് പറ്റാറില്ല അത്രക്കധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മലമ്പുഴയില്‍ എത്തുന്നു. ഇവ സംസ്‌കരിക്കാന്‍ അത്യാവശ്യമായി സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കണം.
ഉദ്യാന നവീകരണത്തിന്റ പേരില്‍ കോടികളാണ് ജലസേചന വകുപ്പ് ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. എന്നാല്‍ ഇവിടത്തെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികളൊന്നും സ്വീവെകരിക്കുന്നില്ല.
കോടികള്‍ ഓരോ വര്‍ഷവും ജലസേചന വകുപ്പിന് മലമ്പുഴയിലെ ടൂറിസത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."