HOME
DETAILS
MAL
ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്
backup
January 25 2017 | 06:01 AM
തിരുവനന്തപുരം: ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തു വന്നു. മലയാളത്തിലെ ഒരു പ്രമഖ ചാനലാണ് ശബ്ദരേഖ പുറത്തു വിട്ടത്. സംഘടനാ പ്രവര്‍ത്തനം നടത്താതെ കോളജില്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്നാണ് അവര്‍ പറയുന്നത്. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയാല്‍ അഞ്ചു വര്‍ഷം തുലഞ്ഞെന്നു കരുതിയാല്‍ മതിയെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു.
അതിനിടെ ലക്ഷ്മി നായര്‍ക്കെതിരെ പരാതിയുമായി അവിടുത്തെ മുന്‍ ജീവനക്കാരനും രംഗത്തെത്തി. തന്നോട് മോശമായി പെരുമാറിയെന്നും ജോലിയില്‍ നിന്നും പിരിച്ചു വിട്ടെന്നുമാണ് പരാതി. പതിനാലു വര്‍ഷം ജോലി ചെയ്തിട്ടും ആനുകൂല്യങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."