എല്‍.എസ്.ഡി സ്റ്റാമ്പുകളും ഹാഷിഷുമായി യുവതിയും യുവാവും അറസ്റ്റില്‍
തോല്‍പ്പെട്ടി: എല്‍.എസ്.ഡി സ്റ്റാമ്പുകളും ഹാഷിഷും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി ബൈക്കിലെത്തിയ യുവതിയും യുവാവും വയനാട്ടില്‍ അറസ്റ്റിലായി. ബംഗുളൂരു ഖോല്ക്കണ്ട ഹള്ളി, സര്‍ജാപൂര്‍ റോഡിലെ മൈറോണ്‍ (25) ബംഗുളൂരു കോറമംഗല കെ.എച്ച്.ബി കോളനിയിലെ ആഫിഫ ഇമ്രാന് (23) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.മുരളീധരന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബൈക്കിലെത്തിയ ഇവരുടെ ബാഗില്‍ നിന്ന് 11 എല്‍.എസ്.ഡി സ്റ്റാമ്പുകളും 6.02 ഗ്രാം ഹാഷിഷും പിടികൂടി.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡി.ജെ പാര്‍ട്ടികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി ജോര്‍ജ്, പ്രിവന്റീവ് ഓഫിസര്‍മാരായ സജിമോന്‍, ശശികുമാര്‍, കെ ശശി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.പി ശിവന്, പ്രിന്‍സ്, രജിത്ത്, ലത്തീഫ്, വിപിന്‍, അനുദാസ്, ചാക്കോ, ശ്രീജ മോള്, വിബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."