വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി; നിര്‍ദേശം സൗദി ശൂറാ കൗണ്‍സില്‍ തള്ളി
ജിദ്ദ: വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സഊദി ശൂറാ കൗണ്‍സില്‍ തള്ളി. നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ നിര്‍ദേശത്തെ അനുകൂലിച്ച് 32 പേരും എതിര്‍ത്ത് 86 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തരമൊരു നിയമത്തെ കുറിച്ച് പഠിക്കുന്നതു തന്നെ തെറ്റായ സന്ദേശം നല്‍കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൗണ്‍സില്‍ അംഗം സാമി സൈദാന്‍ പറഞ്ഞു. ഇതു സഊദിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നീക്കത്തിനും തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ആദ്യ വര്‍ഷം, അയക്കുന്ന പണത്തിന്റെ ആറു ശതമാനമാണ് നികുതിയായി നല്‍കേണ്ടി വരിക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമാനുഗതമായി കുറയും. അഞ്ചാം വര്‍ഷം മുതല്‍ റെമിറ്റന്‍സിന് രണ്ടു ശതമാനം നികുതി നല്‍കണമെന്നാണ് നിര്‍ദേശം ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ മുന്‍മേധാവി ഡോ. ഹുസാം അല്‍അന്‍ഖരിയാണ് കരടു നിയമം സമര്‍പ്പിച്ചിരുന്നത്.
സഊദിയില്‍ ജോലി ചെയ്യുന്ന കോടിയലധികം വരുന്ന വിദേശി ജോലിക്കാര്‍ പ്രതിവര്‍ഷം 150 ബില്യന്‍ റിയാല്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തിലെ അഭ്യൂഹത്തിന് അറുതി വരുത്തുന്നതും പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതുമാണ് പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സഊദി ശൂറാ കൗണ്‍സില്‍ തള്ളിയത്.
അതേസമയം വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സഊദി ധനകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ മറ്റു രാജ്യങ്ങളുമായുള്ള ധാരണ സഊദി പാലിക്കുമെന്നും ഇതുവരെയുള്ള നിയമം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. സഊദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നികുതി ഏര്‍പ്പെടുത്താനുള്ള ന്യായീകരണമായി പറഞ്ഞിരുന്നത്. സഊദിയില്‍ ശൂറ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പലപ്പോഴും നടപ്പിലാക്കാറില്ല. കൂടാതെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ധനകാര്യ മന്ത്രിയും വരുമാന നികുതി ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."