HOME
DETAILS
MAL
മഹാരാഷ്ട്രയിലെ ദലിത് വിരുദ്ധ കലാപം: സംസ്ഥാനത്തിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം
backup
January 04 2018 | 20:01 PM
ന്യൂഡല്‍ഹി: മുംബൈയിലെ ദലിത് വിരുദ്ധ കലാപം രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ രാജ്യസഭ നടപടികള്‍ ആരംഭിച്ച ഉടന്‍ ശൂന്യവേളയില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്.
കോണ്‍ഗ്രസ് അംഗം രജ്നി പടീലാണ് വിഷയം സഭാ ചട്ടം 267പ്രകാരം സഭയില്‍ ഉയര്‍ത്തിയത്. സമാധാനത്തിന് പേരു കേട്ട സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ഇടപെടാത്തതുകാരണമാണ് സംഭവം വഷളായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നടപടിവേണമെന്നും വിഷയം അന്വേഷിക്കാന്‍ കമ്മീഷന് രൂപീകരിക്കണമെന്നും സമാജ് വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും എന്‍.സി.പി നേതാവ് ശരദ് പവാറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."