HOME
DETAILS
MAL
കോഴിക്കോട്, വയനാട് സബ്കലക്ടര്‍മാര്‍ വിവാഹിതരാകുന്നു
backup
January 05 2018 | 19:01 PM
കോഴിക്കോട്: കോഴിക്കോട് സബ് കലക്ടര്‍ വി. വിഘ്നേശ്വരിയും വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷും വിവാഹിതരാകുന്നു. ഫെബ്രുവരി അഞ്ചിനു തമിഴ്നാട് മധുരയിലെ ചിന്നചൊക്കിക്കുളത്താണ് വിവാഹം. തമിഴ്നാട് മധുര സ്വദേശികളായ ഇരുവരും മസൂറിയിലെ ഐ.എ.എസ് ട്രെയിനിങ് സമയത്താണു പരിചയപ്പെടുന്നത്. പിന്നീടു വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഉമേഷ് പറഞ്ഞു. പരിശീലനത്തിനു ശേഷം ഇരുവരും കേരളത്തിലെത്തിയിട്ട് രണ്ടുമാസമേ ആകുന്നുള്ളൂ. 2017 ഒക്ടോബറിലായിരുന്നു വയനാട് സബ്കലക്ടറായി ഉമേഷ് ചുമതലയേത്. ഇതേസമയത്ത് തന്നെയാണു വിഘ്നേശ്വരിയും ജോലിയില്‍ പ്രവേശിച്ചത്.
മധുരയിലെ കെ.ആര് വെള്ളയ്ച്ചാമി, എം.എസ്.വി ശാന്തി ദമ്പതികളുടെ മകളാണു വിഘ്നേശ്വരി. എന്‍.കെ.എസ് കേശവന്, ആര്.ബി ഭാനുമതി ദമ്പതികളുടെ മകനാണ് ഉമേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."