മുത്വലാഖ്: കേന്ദ്ര സമീപനം സംശയാസ്പദമെന്ന് കോടിയേരി
കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമീപനം മുസ്്‌ലിംകളോട് വിവേചനമുണ്ടോയെന്ന സന്ദേഹത്തിന് അവസരം നല്‍കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവച്ച് ക്രിമിനല്‍ കേസില്‍ പെടുത്തുന്ന നിയമങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് യോജിച്ചതല്ലെന്നും കാരന്തൂര്‍ സുന്നി മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമനിര്‍മാണത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത് സന്തുലിത നിലപാടാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് വിവേചനം ഉണ്ടാകുന്ന സാഹചര്യം പാടില്ല.
വിവിധ മതങ്ങളിലെ സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്ക് അതത് സമുദായങ്ങളിലെ നേതൃത്വം തന്നെയാണ് മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വെല്ലുവിളികളെ ബഹുസ്വരവും സമാധാനപൂര്‍ണവുമായ സാംസ്‌കാരിക മൂല്യങ്ങളെ ഓര്‍മിച്ചുകൊണ്ട് യുവതലമുറ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി അധ്യക്ഷനായി. ശൈഖ് ഖാലിദ് അബ്ദുല്ല സാലിം അഹ്്മദ് ളന്‍ഹാനി മുഖ്യാതിഥിയായിരുന്നു.
എ.എം ആരിഫ് എം.എല്‍.എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി. സുരേന്ദ്രന്‍, അഡ്വ.എം വീരാന്‍കുട്ടി, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, എന്‍.അലി അബ്ദുല്ല, സി.പി സൈദലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, അബ്ദുല്‍ കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചക്ക് നടന്ന പ്രവാസി സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷനായി. രാത്രി നടന്ന ആദര്‍ശ സമ്മേളനം പേരോട് അബ്ദുറഹ്്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."