HOME
DETAILS

എയര്‍ ഇന്ത്യയില്‍ കസ്റ്റമര്‍ ഏജന്റ്, ഹാന്‍ഡിമാന്‍ ഒഴിവുകള്‍

  
backup
January 25 2017 | 19:01 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡില്‍ കസ്റ്റമര്‍ ഏജന്റ്, ഹാന്‍ഡിമാന്‍ തസ്തികയിലെ 259 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമര്‍ ഏജന്റ് (30), ഹാന്‍ഡിമാന്‍ (229) എന്നിങ്ങനെയാണ് ഒഴിവുകള്‍. കൊല്‍ക്കത്തയിലായിരിക്കും നിയമനം. മൂന്നു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.

യോഗ്യത: ബിരുദം. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. എയര്‍ലൈന്‍ ടിക്കറ്റിങ്, റിസര്‍വേഷന്‍, കാര്‍ഗോ ഹാന്‍ഡിലിങ്, എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഏതിലെങ്കിലും ആറു മാസത്തെ പരിചയം ആവശ്യം. ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം. 14,610 രൂപയാണ് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം.

ഹാന്‍ഡിമാന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ഏതെങ്കിലും സ്ഥാപനത്തില്‍ ലോഡിങ്, അണ്‍ലോഡിങ് മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസിലാക്കാനും കഴിയണം. ഉയരം160 സെന്റീമീറ്ററില്‍ കുറയരുത്, 11,040 രൂപയാണ് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം.

പ്രായപരിധി: ജനറല്‍ 30, ഒ.ബി.സി 33, എസ്.സി, എസ്.ടി 35. സ്‌ക്രീനിങ്, വാക്ഇന്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: 500 രൂപ, 'എയര്‍ ഇന്ത്യ എയര്‍ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡ് ' എന്ന വിലാസത്തില്‍ മുംബൈയില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം.

ംംം.മശൃശിറശമ.ശില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കസ്റ്റമര്‍ ഏജന്റ് അപേക്ഷകര്‍ക്ക് ഫെബ്രുവരി ഏഴിന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഹാന്‍ഡിമാന്‍ അപേക്ഷകര്‍ക്ക് ഫെബ്രുവരി 11ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് അഭിമുഖം.

വിലാസം Air India Ltd. Engineering Complex New Technical Area,Dum Dum, Kolkatta 700 052,(Opposite to AirportSPEED POST office).
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago