ഇഫ്‌ളുവില്‍ വിവിധ ഭാഷാപഠനത്തിന് അവസരം
കേന്ദ്രസര്‍വകലാശാലകളില്‍ പലതും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ക്കു തുടക്കംകുറിച്ചിട്ടുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയും കഴിഞ്ഞ് ഇത്തരം സര്‍വകലാശാലകളില്‍ പ്രവേശനംതേടി എത്തുമ്പോഴേക്കും അവയില്‍ മിക്കവയുടെയും പ്രവേശന നടപടികള്‍ അവസാനിച്ചിരിക്കും.
അതുകൊണ്ട് ഇത്തരം യൂനിവേഴ്‌സിറ്റികളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രംഗത്ത് വിദേശഭാഷകളുള്‍പ്പെടെ വിവിധ ഭാഷകളില്‍ ഉയര്‍ന്ന പഠനം ആഗ്രഹിക്കുന്നവര്‍ക്ക് വഴിതുറന്നിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു). ഹൈദരാബാദില്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിക്കരികെയായി സ്ഥിതിചെയ്യുന്ന ഈ കേന്ദ്ര സര്‍വകലാശാലയില്‍ ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ജര്‍മന്‍, ജാപ്പനീസ് എന്നീ വിദേശ ഭാഷകളിലും ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയിലും ബിരുദതലം മുതല്‍ ഗവേഷണതലംവരെയുള്ള പഠനസൗകര്യം ലഭ്യമാണ്.
കൂടാതെ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസവും ഇംഗ്ലീഷ് ബി.എഡും ഇവിടെ ലഭ്യമാണ്. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പഠനത്തില്‍ പഠിതാവിന്റെ അഭിരുചിക്കൊത്ത് ഇംഗ്ലീഷ് സാഹിത്യ, സാംസ്‌കാരിക പഠനത്തിലെ വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കാന്‍ പാകത്തിലുള്ള കഫ്റ്റീരിയ സിസ്റ്റം ഇഫ്‌ളുവിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇഫ്‌ളുവിന്റെ www.efluniverstiy.ac.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."