മെട്രിക്കുലേഷന്‍ യോഗ്യതയുണ്ടോ?; കേരളത്തില്‍ പോസ്റ്റ്മാനാകാം
കേരളാ പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്മാന്‍ 583, മെയില്‍ ഗാര്‍ഡ് 11 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
പോസ്റ്റ്മാന്‍ ജനറല്‍ (380), ഒ.ബി.സി (148), എസ്.സി (52), എസ്.ടി (മൂന്ന്), മെയില്‍ ഗാര്‍ഡ് ജനറല്‍ (ഏഴ്), ഒ.ബി.സി (മൂന്ന്), എസ്.സി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷനാണ് യോഗ്യത. 18നും 27നുമിടയിലായിരിക്കണം പ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി വിഭാഗത്തിനു മൂന്നും എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം പ്രൊബേഷനായിരിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ടു മണിക്കൂര്‍ നീളുന്ന എഴുത്തുപരീക്ഷയ്ക്ക് 100 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നാലു ഭാഗങ്ങളായാണ് ചോദ്യങ്ങളുണ്ടാകുക.
പാര്‍ട്ട് എ: പൊതുവിജ്ഞാനം ജ്യോഗ്രഫി, ഇന്ത്യന്‍ ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം, കള്‍ച്ചര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, ഇന്ത്യന്‍ ഭരണഘടന, ഇക്കണോമിക്‌സ്, ജനറല്‍ സയന്‍സ്, ആനുകാലിക സംഭവങ്ങള്‍, റീസണിങ് ആന്‍ഡ് അനലറ്റിക്കല്‍ എബിലിറ്റി.
പാര്‍ട്ട് ബി: മാത്തമാറ്റിക്‌സ്. പാര്‍ട്ട് സി: (1) ഇംഗ്ലീഷ്, പാര്‍ട്ട് സി: (2) മലയാളം എന്നിങ്ങനെയാകും ചോദ്യങ്ങള്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പാര്‍ട്ട് എ, ബി വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമുണ്ടായിരിക്കും.
100 രൂപയാണ് അപേക്ഷാ ഫീസ്. 400 രൂപ പരീക്ഷാ ഫീസുമുണ്ട്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്കു പരീക്ഷാ ഫീസ് അടക്കേണ്ടതില്ല.
ംംം.സലൃമഹമുീേെ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ഫെബ്രുവരി 14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."