പനങ്ങാട് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഹരിതം പനങ്ങാട് പദ്ധതി നടപ്പാക്കണമെന്ന് പനങ്ങാട് പഞ്ചായത്ത് വികസന സെമിനാര്‍ ആവശ്യപ്പെട്ടു. കോട്ടനട പുഴയുടെയും അനുബന്ധ പ്രദേശത്തിന്റെയും വികസനമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി.സി പുഷ്പ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ വികസന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ബാലുശ്ശേരിമുക്ക് സൗന്ദര്യവല്‍ക്കരണം, എകരൂര്‍ കക്കയം ഡാംസൈറ്റ് റോഡ്, ബാലുശ്ശേരി-കുറുമ്പൊയില്‍ വയലട റോഡ്, അറപ്പീടിക-കണ്ണാടിപ്പൊയില്‍-കൂട്ടാലിട റോഡ്, വട്ടോളിബസാര്‍-മങ്കയം-തെച്ചിറോഡ്, എകരൂര്‍-പൂവമ്പായി റോഡ്, തുടങ്ങിയ പ്രധാന റോഡുകളുടെ വികസനം, തലയാട് ആയുര്‍വേദ ആശുപത്രി വികസനം, പനങ്ങാട്, വയലട പി.എച്ച്.സി വികസനം, ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് സെമിനാര്‍ രൂപം നല്‍കി.
ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ ദിദീഷ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷീല, പൊതുമരാമത്ത് വകുപ്പ് ഓവര്‍സിയര്‍ വിപീഷ്, ഡയറി ഡവലപ്‌മെന്റ് ഇന്‍സ്ട്രക്ടര്‍ ജിഷ, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. നൗഷാദ്, എച്ച്.ഐ സുധാകരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹീം സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എല്‍.വി വിലാസിനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."