ഉദ്ഘാടനവും കാത്ത് ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം
ബാലുശ്ശേരി: കായിക പ്രേമികളുടെ ചിരകാലാഭിലാഷമായിരുന്ന ബാലുശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്. നിലവിലുള്ള പഞ്ചായത്ത് സ്റ്റേഡിയമാണ് ഇന്‍ഡോര്‍ സ്റ്റേഡിയവും കൂടി ഉള്‍പ്പെടുത്തി നവീകരിച്ചത്.
അനുയോജ്യമായ ഗ്രൗണ്ടുകളില്ലാത്തതിനാല് ജില്ലാ, സബ്ജില്ലാതല കായിക മത്സരങ്ങളുള്‍പ്പെടെ കൃത്യമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്‍ഡോര്‍ സ്റ്റേഡിയത്തോടൊപ്പം ഗ്രൗണ്ടും മണ്ണിട്ട് നികത്തിയതോടെ കായികരംഗത്തെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കായിക പ്രേമികളുടെ അഭിപ്രായം. വോളിബോള്‍ രംഗത്ത് നിരവധി ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത ബാലുശ്ശേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നതോടെ ഈ രംഗത്ത് പുതിയ താരങ്ങള്‍ക്ക് സ്റ്റേഡിയം പരിശീലന വേദിയാകും.
പുരുഷന് കടലുണ്ടി എം.എല്‍.എ അനുവദിച്ച ഒരുകോടി രൂപയും ടി.എന്‍.സീമ എം.പി അനുവദിച്ച 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്.
നിലവിലുള്ള ഗ്യാലറിയും സ്പോര്‍ട്സ് പവലിയനും നില നിര്‍ത്തിയാണ് നവീകരണം നടത്തിയിട്ടുള്ളത്. ഇപ്പോഴുള്ള പ്രവേശന കവാടത്തിനു പുറമേ മൂന്ന് പ്രവേശന കവാടവും നാലു ഭാഗത്തും റോഡും സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്. വോളിബോള്‍ കോര്‍ട്ട്, അത്ലറ്റിക് ട്രാക്ക്, കോണ്‍ഫ്രന്‍സ് ഹാള്‍, ജിംനേഷ്യം, ഫിറ്റ്നസ് സെന്റര്‍, യോഗാമുറികള് എന്നിവയും ഉള്‍പ്പെട്ടതാണ് സ്റ്റേഡിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."