കിണറുകള്‍ വറ്റി; കുടിവെള്ളമില്ലാതെ മാനിക്കുനി പണിയ കോളനി
സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി പണിയ കോളനിയിലെ കിണറുകള്‍ വറ്റുകയും ഉപയോഗശൂന്യമാകുകയും ചെയ്തതോടെ കുടിവെള്ളമില്ലാതെ കോളനിവാസികള്‍. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്നുള്ള കോളനിയില്‍ 60-ാളം ഗോത്രവര്‍ഗ കുടുംബങ്ങളാണുള്ളത്.
കോളനിയില്‍ നാലു കിണറുകളുണ്ടങ്കിലും ഇതില്‍ രണ്ടെണ്ണം വറ്റി വരണ്ട നിലയിലാണ്. മറ്റ് രണ്ട് കിണറുകളിലെ വെള്ളം ഉപയോഗ്യശൂന്യവുമാണ്. ഇതോടെ കോളനിയിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ദൂരെ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ മലിനജലം കോരി പാത്രങ്ങളില്‍ നിറച്ച് രണ്ട് ദിവസം കഴിഞ്ഞ്് ഇതും കോളനിയിലെ പലകുടുംബങ്ങളും ഉപയോഗിക്കുന്നുണ്ട്. നിലവില്‍ നൂല്‍പ്പുഴയിലെ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണം കോളനിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഉണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ചയായി ഇതും നിലച്ചിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലും ഈ കോളിനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കോളനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലും കുടിവെള്ളം കിട്ടാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പില്‍വരുത്തണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."