HOME
DETAILS

വിദ്യാലയങ്ങളെ നാടിന്റെ അഭിമാനമാക്കാന്‍

  
backup
January 25 2017 | 22:01 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85

ജാതി-മത-വര്‍ണഭേദങ്ങള്‍ക്കതീതമായി മാനവികതയുടെ നന്മകളിലേയ്ക്കു പുതുതലമുറയെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പുതിയൊരു കാല്‍വയ്പു നടത്തുകയാണ്. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ദീര്‍ഘകാലപദ്ധതിയാണിത്.

ഓരോ വിദ്യാലയത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ചു വിശദമായ വികസനരൂപരേഖ തയാറാക്കി വ്യത്യസ്ത സാമ്പത്തികസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി അവ യാഥാര്‍ഥ്യമാക്കാനുമാണ്് ഉദ്ദേശിക്കുന്നത്. യജ്ഞം നടപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ നാല് ഉപഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷംകൊണ്ടു സംസ്ഥാനത്തെ നാല്‍പതിനായിരം ക്ലാസ് മുറികള്‍ ഹൈ ടെക് ആക്കുകയും ഒരു ജില്ലയില്‍ കുറഞ്ഞത് അഞ്ചു സ്‌കൂളുകളെയെങ്കിലും അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുകയും ചെയ്യും. പരമ്പരാഗതമായ അധ്യാപകപരിശീലനപരിപാടികള്‍ പരിഷ്‌കരിച്ച് വിപുലപ്പെടുത്തി അധ്യാപകരെ ശാക്തീകരിക്കും.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസധാരയിലേയ്ക്കു കണ്ണിചേര്‍ക്കുകയും ശിശുകേന്ദ്രീകൃതമായ പാഠ്യപദ്ധതി രൂപരേഖ തയാറാക്കുകയും ചെയ്യും. ആദിവാസിമേഖലയിലടക്കം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ടെക്‌നോളജി ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ നിര്‍മിക്കും.

പതിനായിരം കാംപസുകളെങ്കിലും ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റും. മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കണം. ഒന്നാം ക്ലാസ് മുതല്‍ വായനാസംസ്‌കാരം വളര്‍ത്തുന്നതിനായി സ്‌കൂള്‍ വായനശാലകള്‍ നവീകരിച്ച് പരിശീലനം ലഭിച്ചവരെ നടത്തിപ്പിനു ചുമതലപ്പെടുത്തും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള കഴിവുണ്ടാക്കാന്‍ നൈപുണി വികസനപരിപാടി പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജനകീയ സംവിധാനങ്ങളുണ്ടാകും.

ഓരോ കുരുന്നും ഭാവിയുടെ വാഗ്ദാനമാണ്. അവരെ അറിവിന്റെ ഔന്നത്യങ്ങളിലേക്കും തിരിച്ചറിവിന്റെ വിശാലതകളിലേക്കും നന്മയുടെ നൈര്‍മല്യത്തിലേക്കും നയിക്കാന്‍ സാധിക്കണം. ഓരോ പൊതുവിദ്യാലയവും ഓരോ സാംസ്‌കാരിക കേന്ദ്രമാവണം. നാടിന്റെ അഭിമാനമായി തീരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago