കോടേരിച്ചാലില്‍ വീടിനു നേരെ ബോംബേറ്; നാട്ടുകാര്‍ ഭീതിയില്‍
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ കോടേരിച്ചാലില്‍ ലീഗനുഭാവിയുടെ വീടിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞു. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ലീഗ് അനുഭാവിയായ നെല്ലിയുള്ളപറമ്പില്‍ മൊയ്തീന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.
കോടേരിച്ചാല്‍ കനാല്‍ പാലത്തിനടുത്ത് പലചരക്ക് കച്ചവടം നടത്തിവരികയാണ് മൊയ്തീന്‍. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരുമായി ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് വീട് ആക്രമിക്കാന്‍ കാരണമെന്നറിയുന്നു. പൊതുവെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന കോടേരിച്ചാല്‍ പ്രദേശങ്ങളില്‍ വളരെ സമാധാനപരമായിട്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് ഉഗ്രശബ്ദത്തില്‍ ബോംബ് വീണത്. വീടിന്റെ വരാന്തക്കും ഭിത്തിക്കും തകരാര്‍ സംഭവിച്ചു. ടൈല്‍ ചെയ്ത ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു. പേരാമ്പ്ര സി.ഐ മണിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം കോടേരിച്ചാല്‍ വിന്യസിച്ചിട്ടുണ്ട്. വടകരയില്‍നിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെ തുടര്‍ന്ന് കോടേരിച്ചാല്‍ അങ്ങാടിയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."