മുന്‍ കോണ്‍ഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ചതായി പരാതി
വടക്കാഞ്ചേരി: മുന്‍ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. മിണാലൂര്‍ ചള്ളേപറമ്പില് ബാലകൃഷ്ണന് (47), ഭാര്യ ശ്രീലത (45), മകന് വിഷ്ണു (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 10 മണിയോടു കൂടിയാണ് സംഭവം. കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടിയോട് അകന്ന് കഴിയുകയാണ് ബാലകൃഷ്ണന്. നഗരസഭ തെരഞ്ഞെടുപ്പില്‍ മിണാലൂര്‍ ഡിവിഷനില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപനുമായി ബാലകൃഷ്ണന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവത്രെ.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ബാലകൃഷ്ണന് പറയുന്നു. വടക്കാഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു. അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ബാലകൃഷ്ണന് ആക്രമിച്ചുവെന്നാരോപിച്ച് ജ്യേഷ്ഠനും ഐ.എന്‍.ടി.യു.സി മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റുമായ ഹരിദാസ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."