നൂറ് ശതമാനം വിജയത്തിനായി കുഴൂര്‍ ഹൈസ്‌കൂളില്‍ രാത്രികാല ക്ലാസുകള്‍
മാള: ഏതാനും വര്‍ഷങ്ങളായി നേടി വരുന്ന നൂറ് ശതമാനം വിജയം ഇത്തവണയും നിലനിര്‍ത്തുക ലക്ഷ്യമിട്ട് കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇത്തവണയും രാത്രികാല പഠനക്ലാസുകള്‍. ഏഴ് വര്‍ഷം തുടര്‍ച്ചയായി രാത്രികാല പഠനക്ലാസുകള്‍ നടത്തിവരുന്ന അവാര്‍ഡ് ജേതാവ് കൂടിയായ കെ.എസ് സരസു ടീച്ചറുടെ നേതൃത്വത്തിലാണ് ഇത്തവണയും രാത്രികാല പഠനക്ലാസുകള്‍ നടത്തുന്നത്. ഇവര്‍ കൈകാര്യം ചെയ്യുന്ന ഗണിതശാസ്ത്രത്തിലും ഐ.ടി യിലുമാണ് സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നത്. ഒരാഴ്ചയായി നടത്തിവരുന്ന പ്രത്യേക പഠനക്ലാസുകള്‍ മാര്‍ച്ചിലെ പൊതു പരീക്ഷ വരെ തുടരും. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.കെ രവീന്ദ്രന്‍ മാസ്റ്ററും അതാത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റ് അധ്യാപകരും ആ വിഷയങ്ങളില്‍ ക്ലാസ് നടത്തുന്നുണ്ട്. ഇക്കൊല്ലം പാഠപുസ്തകങ്ങള്‍ മാറിയതിനാലും അര്‍ധവാര്‍ഷിക പരീക്ഷയില്‍ ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ കുട്ടികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലും മുന്‍വര്‍ഷങ്ങളേക്കാള്‍ അധികം ക്ലാസുകളാണ് നടത്താനുദ്ദേശിച്ചിരിക്കുന്നത്. കൂടുതലായും സാധാരണക്കാരുടെ മക്കളും മറ്റ് വിദ്യാലങ്ങളില്‍ നിന്ന് തഴയപ്പെട്ടവവരുമായ കുട്ടികളടക്കം പഠിക്കുന്ന വിദ്യാലയത്തിന്റെ വിജയം അധ്യാപകരുടേയും പി.ടി.എയുടേയും ആത്മാര്‍ഥവും അശ്രാന്തവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."