കൃഷ്ണകുമാര്‍ വധക്കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍
കൊല്ലം: വിവാദമായ കൃഷ്ണകുമാര്‍ വധക്കേസില്‍ മൂന്നാം പ്രതിയും പൊലിസ് കസ്റ്റഡിയിലായി. പുള്ളിക്കട പുതുവല്‍ പുരയിടം മുരുകനെയാ(48)ണ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
കൃഷ്ണകുമാര്‍ കൂട്ടുകാരായ കൊമ്പന് റോയി, പൂക്കാരി അയ്യപ്പന്, മുരുകന് എന്നിവരുമൊന്നിച്ച് പഴയ ഗോഡൗണ്‍ പുരയിടത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറുമായി വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പരസ്പരം കൈയേറ്റം നടത്തി. അതിനിടയില്‍ മൂവരും ചേര്‍ന്ന് കൃഷ്ണകുമാറിനെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തകുകയിരുന്നെന്നും മൃതദേഹം അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് കൂടുതല്‍ അന്വേഷണങ്ങള്‍ തമിഴ്നാട്ടിലേക്കും മറ്റും വ്യാപിപ്പിച്ചിരുന്നു.
സേലത്ത് മുറുക്കുണ്ടാക്കുന്ന ഒരു കമ്പനിയില്‍ മുരുകനുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രത്യേക സംഘം അവിടെയെത്തിയാണ് സേലത്തിനടുത്തുള്ള ശിവതാപുരം എന്ന സ്ഥലത്തു നിന്ന് മുരുകനെ കസ്റ്റഡിയിലെടുത്തത്.
സിറ്റിപെലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ എ. അശോകന്, എസ്.ഐമാരായ എച്ച്. മുഹമ്മദ്ഖാന്, എ. നിസാമുദ്ദീന്‍, ധനപാലന്, വിജയന്‍പിള്ള സി.പി.ഒ സുനില്‍ കുമാര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."