HOME
DETAILS

ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി

  
backup
January 26 2017 | 05:01 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ഥാടകര്‍ക്ക് ദര്‍ശനസൗകര്യത്തിനും സുഗമമായ സഞ്ചാരത്തിനും സര്‍ക്കാരും നഗരസഭയും ആറ്റുകാല്‍ ക്ഷേത്രട്രസ്റ്റും സൗകര്യങ്ങള്‍ ഉറപ്പാക്കും. തീര്‍ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ കലക്ടറെ നോഡല്‍ ഓഫിസറായി നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ആറ്റുകാല്‍ പെങ്കാലയുടെ മുന്നൊരുക്കങ്ങളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാലയുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അത് കൂടുതല്‍ ശക്തമായി നടപ്പാക്കും. ആറ്റുകാല്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 3,500 പൊലിസ് സേനാംഗങ്ങളെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. സി.സി.ടി.വി, ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.
പരിശീലനം സിദ്ധിച്ച 250 വനിതാ വോളന്റിയര്‍മാരെ സ്‌പെഷ്യല്‍ പൊലിസ് ഓഫിസര്‍മാരായി താല്‍ക്കാലികമായി നിയോഗിക്കുന്നതിന് പോലീസ് വകുപ്പ് നല്‍കിയിട്ടുള്ള അപേക്ഷ പരിഗണിക്കും.
ജലദൗര്‍ലഭ്യമൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ആറ്റുകാലിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ പി.ഡബ്ല്യു.ഡി. റോഡുകളും അടിയന്തരമായി പൂര്‍ത്തിയാക്കും.
കെ.എസ്.ആര്‍.ടി.സി പൊലിസിന്റെ സഹകരണത്തോടെ ഷെഡ്യൂളുകള്‍ ക്രമീകരിക്കണം. ഫുഡ് സേഫ്റ്റി അധികൃതര്‍ ശര്‍ക്കര ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കര്‍ശനമായി പരിശോധിക്കണം. പരീക്ഷാക്കാലമായതിനാല്‍ ലൗഡ്‌സ്പീക്കറിന്റെ ശബ്ദം 65 ഡെസിബലില്‍ കൂടരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കോര്‍പറേഷന്റെ 14 സര്‍ക്കിള്‍ പ്രദേശങ്ങളിലെ ശുചീകരണത്തിനായി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. 3,000 തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 55 ലോറികള്‍, 29 വാട്ടര്‍ ടാങ്കുകള്‍ എന്നിവ തയ്യാറാക്കിക്കഴിഞ്ഞു. 31 വാര്‍ഡുകളില്‍ മരാമത്ത് പണികള്‍ക്ക് ക്രമീകരണങ്ങള്‍ നടത്തിയതായും 18 പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. പൊങ്കാലയുടെ ഒരുക്കങ്ങള്‍ സുഗമമാക്കുന്നതിന് എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകള്‍ സ്വരൂപിച്ച് അടിയന്തരമായി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ഇ.ബി യുടെ പ്രത്യേക യോഗവും ട്രാന്‍സ്‌പോര്‍ട്ടിന്റെയും പോലീസിന്റെയും സംയുക്തയോഗവും ലീഗല്‍ മെട്രോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ വെവ്വേറെ യോഗവും പിന്നീട് വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago