ജനവാസ കേന്ദ്രങ്ങളില്‍ ബീവറേജസ് ഔട്ട്‌ലെറ്റ് ഒഴിവാക്കണം:എം.എസ്.എസ്
ആലപ്പുഴ: സുപ്രിംകോടതി വിധിയുടെ മറവില്‍ ജനവാസകേന്ദ്രങ്ങളില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് മുസ്‌ലിം സര്‍വീസ് സൊസൈറ്റി, യൂത്ത് വിംഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
ചുങ്കപ്പാലത്തിന് സമീപം ധാരാളം ജനങ്ങള്‍ അധിവസിക്കുകയും നിരവധി സ്ഥാപനങ്ങളും ഫയര്‍ഫോഴ്‌സ്, ആരാധനാലയങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. കൂടാതെ കൊമ്മാടി ഭാഗത്തും ധാരാളം കുടുംബാംഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ്.
നഗരസഭയുടെ അനുമതിപോലുമില്ലാതെ ഇത്തരത്തില്‍ ജനങ്ങളെ ലഹരിയില്‍മുക്കിക്കൊല്ലാനുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. ജില്ലാകമ്മിറ്റി രൂപവത്കരണയോഗത്തില്‍ എം എസ് എസ് ജില്ലാ പ്രസിഡന്റ് കെ നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം അബ്ദുല്‍ റഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി നൗഷാദ് കാഞ്ഞിരത്തില്‍(പ്രസിഡന്റ്), റമീസ് കാസിം(ജനറല്‍ സെക്രട്ടറി ), ഹസന്‍ പൈങ്ങാമഠം, നൗഫില്‍ റഹ്മാന്‍(വൈ. പ്രസിഡന്റുമാര്‍), യാസര്‍ വണ്ടാനം, അബ്ദുസ്സമദ്(ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് അസ്‌ലം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."