സമ്മതിദായക ദിനം: വോട്ടവകാശം ഉത്തരവാദിത്തമായി കാണണം:ജില്ലാ കളക്ടര്‍
ആലപ്പുഴ: ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ വോട്ടവകാശത്തെ കാണണമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചിത്രരചന, പെയിന്റിങ് മത്സരത്തില്‍ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് എച്ച്.എസ്.എസിലെ എസ്. ശ്രീദേവ് ഒന്നാംസ്ഥാനം നേടി. ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസിലെ അര്‍ജുന്‍ ലാല്‍ രണ്ടാം സ്ഥാനവും ഇതേ സ്‌കൂളിലെ കാവ്യ എസ്. നാഥ് മൂന്നാം സ്ഥാനവും നേടി.
ക്വിസ് മത്സരത്തില്‍ ചേര്‍ത്തല എസ്.എന്‍. കോളജിലെ ആകാശ് മാമച്ചല്‍, ഷമീര്‍ ഷംസ് എന്നിവര്‍ ഒന്നാംസ്ഥാനവും എസ്.എന്‍. പുരം റസല്‍സ് കോളജിലെ യു.എസ്. വിക്രമന്‍ പോറ്റി, കെ.എം. മഹേന്ദ്രന്‍ എന്നിവര്‍ രണ്ടാംസ്ഥാനവും നേടി.അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍ ആധ്യക്ഷ്യം വഹിച്ചു. സമ്മതിദായകരുടെ പ്രതിജ്ഞ, മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, സ്റ്റുഡന്റ് അംബാസിഡര്‍മാര്‍ക്കുള്ള പ്രശംസാ പത്രവിതരണം എന്നിവ കളക്ടര്‍ നിര്‍വഹിച്ചു. യുവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നടത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകു, ശിരസ്തദാര്‍ വി.എസ്. ജയപ്രകാശ് കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായതിന്റെ വാര്‍ഷികദിനമായ ജനുവരി 25 ആണ് ദേശീയ സമ്മതിദായകദിനമായി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."