HOME
DETAILS

കെ.പി.എം.എസ് മാര്‍ച്ച് നാളെ

  
backup
January 26 2017 | 06:01 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3

 

ചേര്‍ത്തല: പ്രതിസന്ധിയിലായ റേഷന്‍ വിതരണ സംവിധാനം പുനസ്ഥാപിക്കുക, ബി.പി.എല്‍ ലിസ്റ്റ് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പതിനായിരത്തോളം വരുന്ന കെ.പി.എം.എസ് പ്രവര്‍ത്തകര്‍ നാളെ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നിയോജക മണ്ഡലം ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു.
റേഷന്‍ സംവിധാനം തകരാറിലായത് ഭക്ഷ്യ വകുപ്പിന്റെ പ്രവര്‍ത്തന വൈകല്യമാണ്. നവംബറില്‍ മുടങ്ങിയ റേഷന്‍ ജനുവരിയിലാണ് വിതരണം ചെയ്തു തുടങ്ങിയത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുണഭോക്താക്കളുടെ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. അശാസ്ത്രിയമായ ചോദ്യാവലി തയ്യാറാക്കി മഹാ ഭൂരിപക്ഷത്തെ ബി.പി.എല്‍ ലിസ്റ്റില്‍നിന്നും പുറത്താക്കാനുള്ള കുത്സിത ശ്രമമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ചോദ്യാവലിക്ക് മാനുഷിക പരിഗണന ഇല്ലായിരുന്നു. കെ.പി.എം.എസില്‍ എണ്‍പതു ശതമാനവും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടതാണെന്നും അതിനാല്‍ ഇതിന്റെ ദുരിതം എറ്റവും കൂടുതല്‍ ബാധിക്കുന്നത് തങ്ങളെയാണ്. നാളെ രാവിലെ പതിനൊന്നിന് ചേര്‍ത്തല എസ്.എന്‍.എം.ജി.എച്ച്.എസ് സ്‌കൂളിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കെ.പി.എം.എസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി.ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.സി.ശിവരാജന്‍, ട്രഷറര്‍ ഡോ.പി.പി.വാവ എന്നിവര്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി കെ.രാജപ്പന്‍, ജില്ലാ വൈ. പ്രസിഡന്റ് മധുസൂതനന്‍, കടവില്‍ രവി, പി.സി.തമ്പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago