ആഗോള ഭീകരതയ്ക്കും ജലമലീനീകരണത്തിനുമെതിരെ ബാബുരാജ് വീണ്ടും നീന്തുന്നു
ആലപ്പുഴ : വൈകല്യം മറികടന്നും ആഗോള ഭീകരതയ്ക്കും ജലമലിനീകരണത്തിനുമെതിരെ ബാബു രാജ് വീണ്ടും നീന്തുന്നു. ഇക്കുറി സാഹസിക നീന്തലാണ് ബാബുരാജ് പദ്ധതിയിട്ടിട്ടുളളത്.
ചമ്പക്കുളം മുതല്‍ നെഹ്രുട്രോഫി ഫിനിഷിങ്ങ് പോയിന്റു വരെയുളള 25 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. ഇത് രണ്ടാം തവണയാണ് ബാബുരാജ് സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് നീന്തി പ്രതിഷേധിക്കുന്നത്.
ചെറുപ്പത്തിലെ ശാരീരിക വൈകല്യം സംഭവിച്ച ബാബുരാജ് സ്‌പെഷ്യല്‍ നീന്തല്‍ മല്‍സരത്തിലെ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവാണ്. 30 ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസലിക്ക് പളളിയുടെ മുന്‍വശത്തുനിന്നും നീന്തല്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12.30 ഓടെ പുന്നമടയില്‍ നീന്തല്‍ അവസാനിക്കും.
തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ബാബുരാജ്, ജി ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."