ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ കയ്യാങ്കളി, സൂപ്രണ്ടിനും നേത്ര രോഗവിദഗ്ധനും പരുക്ക്
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ കയ്യാങ്കളി, സൂപ്രണ്ടിനും നേത്ര രോഗവിദഗ്ധനും പരുക്ക്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു, നേത്ര രോഗ വിദഗ്ധന്‍ ഡോ. ജലാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സീമാമുവിന് തലയുടെ പിറകിലും, ജലാലിന് നെറ്റിയിലുമാണ് പരുക്ക്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തിയതിന് ശേഷമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരു ജലാലിന്റെ ഡ്യൂട്ടി റൂമില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. മുറി അകത്ത് നിന്നും കുറ്റിയിട്ടതിനാല്‍ ഉള്ളിലെ ബഹളം കേട്ട് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ചേര്‍ന്ന് വാതില്‍ തള്ളിതുറന്ന് അകത്ത് കയറി ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ ഒരു കാരണവുമില്ലാതെ മുറിയില്‍ കയറി സൂപ്രണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജലാല്‍ പറഞ്ഞു. സൂപ്രണ്ടിന്റെ പല നടപടികളിലും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ഇത് മുന്നില്‍ നിന്ന് താന്‍ ചോദ്യം ചെയ്തതാണ് സൂപ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നും ജലാല്‍ പറഞ്ഞു. അതേസമയം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഡ്യൂട്ടി മുറിയിലേക്ക് തന്നെ വിളിച്ചു വരുത്തി അകത്ത് നിന്നും കുറ്റിയിട്ട് ജലാല്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സൂപ്രണ്ട് സീമാമുവും പറഞ്ഞു.
രാധാവധകേസിലെ പ്രതി ബിജുവുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്ന ഒരു ഡോക്ടര്‍ ആശുപത്രിയിലുണ്ട്. ഇവര്‍ ചില മരുന്നു കമ്പനികളുമായി ചേര്‍ന്ന് കമ്മീഷന്‍ കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെടുകയും താന്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയഉം ചെയ്തതിലുള്ള പകപോക്കലാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നും, ജലാലിനോട് വ്യക്തിപരമായി തനിക്ക് വിരോധവുമില്ലെന്നും സൂപ്രണ്ടും പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് എസ്‌ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇരുവരുടെയും പരാതിയില്‍ കേസെടുത്തു.
വിവരമറിഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ സംഭവസ്ഥലത്തെത്തി. ഡിഎംഒയോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രിയോട് ശുപാര്‍ശ ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ആതുരാലയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. രോഗികള്‍ക്ക് ചികില്‍സ കിട്ടേണ്ട സഥലത്തെ ഡോക്ടര്‍മാരുടെ അടിപിടിക്കുള്ള സ്ഥലമാക്കാന്‍ അനുവദിക്കില്ലെന്നും, കാര്യങ്ങള്‍ ഡിഎംഒയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥും ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."