ലൈംഗിക ആരോപണം: മേഘാലയ ഗവര്‍ണര്‍ ഷണ്‍മുഖനാഥന്‍ രാജിവച്ചു
ഷില്ലോങ്: മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന്റെ രാജി പ്രസിഡന്റ് പ്രണബ് മുഖര്‍ജി സ്വീകരിച്ചു. ലൈംഗിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.
ഷണ്‍മുഖനാഥന്‍ ലൈംഗികവൃത്തി നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മേഘാലയാ രാജ്ഭവനിലെ 80ഓളം തൊഴിലാളികള്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. ഗവര്‍ണര്‍ രാജ്ഭവനെ സ്ത്രീകളുടെ കൂത്തരങ്ങാക്കി മാറ്റിയെന്നുംരാജ്ഭവന്റെ അന്തസ് തകര്‍ത്തെന്നും തൊഴിലാളികള്‍ ആരോപിച്ചു. സ്വകാര്യ വസതിയില്‍ വരെ സ്ത്രീകളെ വിളിച്ചുവരുത്തി ലൈംഗികവൃത്തിക്കായി ഉപയോഗിച്ചെന്നാണ് ആരോപണം.
68കാരനായ ഷണ്‍മുഖനാഥന്‍ തമിഴ്‌നാട്ടിലെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവാണ്. 2015 മെയ് 20നാണ് മേഘാലയയുടെ ഗവര്‍ണറായി അദ്ദേഹം സ്ഥാനമേറ്റത്. 2015 സെപ്റ്റംബര്‍ 30 മുതല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 വരെ മണിപ്പൂരിന്റെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13 മുതല്‍ അരുണാചല്‍ പ്രദേശിന്റെയും അധിക ചുമതലയും വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."