HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി: പരിശോധന നടത്തി
backup
January 28 2017 | 03:01 AM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതുമല വനമേഖലയില്‍ പൊലീസ് പരിശോധന നടത്തി.
മുതുമല വന്യജീവി സങ്കേതത്തിലെ പുളിയാരം, ട്രൈ ജംഗ്ഷന്‍, നാഗംപള്ളി, മുതുകുളി, മണ്ടേക്കര തുടങ്ങിയ വനങ്ങളിലുംആദിവാസിഗ്രാമങ്ങളിലുംപൊലീസും തമിഴ്‌നാട് ദൗത്യസേനയും പരിശോധന നടത്തിയത്.
. എസ്.ഐമാരായ മുരുകേശന്‍, വിജയന്‍ എന്നിവര്‍ നേതൃത്വംനല്‍കി . തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് മസിനഗുഡി പൊലീസ് സ്റ്റേഷനില്‍ പ്രത്യേക യോഗവും ചേര്‍ന്നു.
ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ അധ്യക്ഷനായി. വനം, റവന്യൂ, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തില്‍ ആദിവാസി ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇടക്കിടെ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."