വര്‍ണശബളം നീലഗിരിയുടെ റിപ്പബ്ലിക് ദിനാഘോഷം
ഊട്ടി: വര്‍ണശബളം നീലഗിരിയുടെ റിപ്പബ്ലിക് ദിനഘോഷം. ഊട്ടി ഗവ. കോളജ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ദേശീയ പതാകയുയര്‍ത്തി. കോത്തര്‍, തോഡര്‍, കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരമ്പരാഗത കലാപരിപാടികള്‍ നടന്നു.
ഊട്ടി മേഖലയിലെ ഗവ-സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, നീലഗിരി എസ്.പി മുരളിറംബ, ആര്‍.ഡി.ഒ കാര്‍ത്തികേയന്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു.
88 പേര്‍ക്ക് 97 ലക്ഷം രൂപയുടെ ക്ഷേമ പദ്ധതികള്‍ കലക്ടര്‍ വിതരണം ചെയ്തു. സബ്‌സിഡി നിരക്കിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍, വാര്‍ധക്യ-വിധവാ പെന്‍ഷനുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
മികച്ച സേവനം കാഴ്ചവെച്ച പൊലിസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡലുകളും വിതരണം ചെയ്തു. 25 വര്‍ഷം പൂര്‍ത്തീകരിച്ച ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി.
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍ നടന്ന പരിപാടിയില്‍ ആര്‍.ഡി.ഒ വെങ്കിടാചലം പതാക ഉയര്‍ത്തി. ഗൂഡല്ലൂര്‍ താലൂക്ക് ഓഫിസില്‍ നടന്ന പരിപാടിയില്‍ തഹസില്‍ദാര്‍ ശിവകുമാര്‍ പതാക ഉയര്‍ത്തി.
ഡി.എഫ്.ഒ ഓഫിസില്‍ ഗൂഡല്ലൂര്‍ ഡി.എഫ്.ഒ ഡോ. പി.കെ ദിലീപ് പതാക ഉയര്‍ത്തി. ഗൂഡല്ലൂര്‍ നഗരസഭാ ഓഫിസില്‍ നടന്ന പരിപാടിയില്‍ കമ്മിഷനര്‍ പാര്‍വതി പതാക ഉയര്‍ത്തി.
ഓവാലി പഞ്ചായത്ത് ഓഫിസില്‍ നടന്ന പരിപാടിയില്‍ ഇ.ഒ വേണുഗോപാല്‍ പതാക ഉയര്‍ത്തി. ദേവര്‍ഷോല പഞ്ചായത്തില്‍ നാഗരാജ് പതാക ഉയര്‍ത്തി.
ഗൂഡല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. എം ദ്രാവിഡമണി പതാക ഉയര്‍ത്തി. പന്തല്ലൂര്‍ താലൂക്ക് ഓഫിസില്‍ നടന്ന പരിപാടിയില്‍ പന്തല്ലൂര്‍ തഹസില്‍ദാര്‍ മീനാക്ഷി സുന്ദരം പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."