യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ
കൊടുവള്ളി: വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനെന്ന വ്യാജേന പദ്ധതികളുടെ തലപ്പത്ത് അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പ്രതിഷ്ടിച്ച് കൊടുവള്ളി എം.എല്‍.എ അഴിമതി പ്രോല്‍സാഹിപ്പിക്കുകയാണെന്ന്്് കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത്്്് ലീഗ്്് സായാഹ്ന ധര്‍ണ ആരോപിച്ചു.
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഡോക്ടറെയും റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍പെട്ടവരെയും മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിസ്റ്റല്‍, നന്മ പദ്ധതികളുടെ തലപ്പത്ത് ഇരുത്തിയതിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി ജനങ്ങള്‍ക്ക് സംശയമുണ്ടണ്ട്. ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ എം.എല്‍.എ. തയാറാവണമെന്നും ധര്‍ണയില്‍ ആവശ്യമുയര്‍ന്നു.
ധര്‍ണ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റണ്ട് ടി. മൊയ്തീന്‍കോയ അധ്യക്ഷനായി. വേളാട്ട്് അഹമ്മദ് മാസ്റ്റര്‍, പി.സി അഹമ്മദ് ഹാജി, വി.കെ. അബ്ദു ഹാജി, എ.പി. മജീദ് മാസ്റ്റര്‍, കെ.കെ.എ. ഖാദര്‍, എ.കെ. കൗസര്‍, ഒ.കെ. ഇസ്മായില്‍, നൗഷാദ് പൂനൂര്‍, ഇഖ്ബാല്‍ കത്തറമ്മല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഫീക്ക് കൂടത്തായി സ്വാഗതവും എം. നസീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."