HOME
DETAILS
MAL
അന്യസംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി: സര്‍വേ തുടങ്ങി
backup
January 28 2017 | 04:01 AM
പെരുമ്പാവൂര്‍: ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേ പെരുമ്പാവൂര്‍ വല്ലം കൊച്ചങ്ങാടി കവലയില്‍ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പദ്ധതിയ്ക്ക് പെരുമ്പാവൂരില്‍ തുടക്കമായി.
സര്‍വേ, സാക്ഷരതാ ക്ലാസുകള്‍, വിവിധ പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലോത്സവം, സാക്ഷരതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന പ്രവര്‍ത്തനങ്ങള്‍.
ആറുമാസമാണ് ക്ലാസുകളുടെ ദൈര്‍ഘ്യം. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു മണിക്കൂറാണ് ക്ലാസുകള്‍. പഠിതാക്കളുടെ സൗകര്യാര്ഥമായിരിക്കും പഠനകേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."