ഹരിതഗ്രൂപ്പിന്റെ വേനല്‍ക്കാല പച്ചക്കറി വിളവെടുപ്പ്
പൂച്ചാക്കല്‍: പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഹരിതഗ്രൂപ്പിന്റെ വേനല്‍ക്കാല പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷില്ജസലിം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു മഹേശന്, സി സജീവ്, മഹേശന് എന്നിവര്‍ പങ്കെടുത്തു. പതിനാലുപേര്‍ അടങ്ങുന്ന സംഘം രണ്ട് ഏക്കര്‍ ഭൂമിയിലാണു പച്ചക്കറികൃഷി നടത്തുന്നത്.
ഇവര്‍ നടത്തിയ നെല്‍കൃഷിയ്ക്കു മികച്ച വിളവ് ലഭിച്ചിരുന്നു.വെണ്ട, പയര്‍, ചെറുപയര്‍, വെള്ളരി, ചീര തുടങ്ങിയവയാണു കൃഷി ഇനങ്ങള്‍. പൂര്‍ണ്ണമായും ജൈവവളമാണ് ഉപയോഗിക്കുനത്.
മീന്‍ വളമാണ് പ്രധാനം. മല്‍സ്യവും ശര്‍ക്കരയുമാണ് മീന്‍ വളത്തിന്റെ ചേരുവകള്‍.ചാണകം, ചാരം, ചെളി എന്നിവയാണ് മറ്റു വളങ്ങള്‍.കാര്‍ഷിക മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഹരിത ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് അംഗം കൂടിയായ മിനി സുരേന്ദ്രന് നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."