HOME
DETAILS

നഗരസഭ സെക്രട്ടറിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  
backup
January 28 2017 | 06:01 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0

കുന്നംകുളം: അറവ്ശാല സ്ഥാപിക്കാതെ പാറയില്‍ മാര്‍ക്കറ്റില്‍ മാംസ കച്ചവടം നടത്തിയ സംഭവത്തില്‍ കുന്നംകുളം നഗരസഭ സെക്രട്ടറിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
ഫെബ്രവരി 6 ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായി നഗരസഭ ആക്റ്റിന്റെ പിന്‍ബലത്തില്‍ പാറയില്‍ മാര്‍ക്കറ്റില്‍ മാംസ കച്ചവടത്തിന് അനുമതി നല്‍കിയത് ചോദ്യം ചെയ്്ത് കൗണ്‍സിലര്‍ സോമന്‍ നല്‍കിയ പരാതിയിന്‍മേലാണ് കോടതിയുടെ നടപടി.
കുന്നംകുളത്തുള്‍പെടേ അറവ്ശാലകളില്ലാത്ത കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും മാംസ കച്ചവടം നിര്‍ത്തലാക്കുകയോ, അറവ്ശാല സ്ഥാപിക്കുകയോ, പകരം സംവിധാനം ഏര്‍പെടുത്തുകയോ വേണമെന്ന കോടതി വിധി മാനിക്കാതെ കോടതി അലക്ഷ്യം പ്രവര്‍ത്തിച്ചു എന്നാ ണ് പരാതിക്കാരന്റെ ആരോപണം.
മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിച്ചത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലിസിനേയും പ്രതി പട്ടി കയില്‍ ചേര്‍ത്തിട്ടുï്.
ക്രിസ്മസ്് ദിനത്തില്‍ പ്രവര്‍ത്തിച്ച മാര്‍ക്കറ്റ് എസ്.ഐ പൂട്ടിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരസഭ ഭരണ സമതി പരസ്യമായി എസ്.ഐക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. പിന്നീട് പുതുവത്സര ദിനത്തില്‍ പൊലിസ് സംരക്ഷണത്തിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിച്ചത്.ഇത് നിയമ വിരുദ്ധമാണെന്ന് സോമന്‍ പറഞ്ഞുവെങ്കിലും നടപടിക്കായി കളക്ടര്‍ നല്‍കിയ ഉത്തരവില്‍ പാറയില്‍ മാര്‍ക്കറ്റില്‍ അറവ് ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഉത്തരവ്.
ഇവിടെ അറവുശാലയില്ലെന്നും പകരം വില്‍പന മാത്രമാണ് നടക്കുന്നതെന്നും നഗരസഭ പറഞ്ഞതോടെയാണ് തര്‍ക്കത്തിന് താല്‍ക്കാലിക ശമനമുïായത്. എന്നാല്‍ എവിടെ നിന്നാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്ന് സ്ഥിരീകരണം വേണമെന്നായി കൗണ്‍സിലര്‍. തര്‍ക്കം മുറുകിയതോടെയാണ് സോമന്‍ കോടതിയലക്ഷ്യം കാട്ടി ഹൈക്കോടതി യെ സമീപിച്ചത്.
വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി രï് തവണ ആവശ്യപെട്ടെങ്കിലും ഇത് നല്‍കാന്‍ തയ്യാറാകിതിരുന്നതോടെ യാണ് സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  14 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  14 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  15 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  15 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  16 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  16 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  17 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago