ഭരണഘടനയേയും മൂല്യങ്ങളേയും സംഘപരിവാര്‍ വെല്ലുവിളിക്കുന്നു: സി.പി.ഐ
ഗുരുവായൂര്‍: ഇന്ത്യയുടെ മഹത്തായ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളേയും സംഘപരിവാര്‍ ശക്തികള്‍ വെല്ലുവിളിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കാന്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ മുന്നോട്ട് വരേïതിന്റെ അനിവാര്യതയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. റിപ്പബ്ലിക് ദിനത്തില്‍ സി.പി.ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയ മാനങ്ങളെയും ചരിത്രത്തേയും ഒന്നൊന്നായി അവഗണിക്കുവാനും അവിടെ തങ്ങളുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കാനുമാണ് ആര്‍.എസ്.എസ് ശ്രമിച്ചു കൊïിരിക്കുന്നത്. ഖാദി കലïറില്‍നിന്ന് ഗാന്ധിയെ മാറ്റി പകരം നരേന്ദ്ര മോദിയുടെ ചിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് ഇതിന് ചെറിയൊരു ഉദാഹരണം മാത്രമാണെന്നും വത്സരാജ് പറഞ്ഞു. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുധീരന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."