ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘട്ടനം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു
കൊല്ലം: കരുനാഗപ്പള്ളി പാവുമ്പയിലെ ഉത്സവപറമ്പില്‍ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘട്ടനത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാവുമ്പ മേഖലാ സെക്രട്ടറി പാവുമ്പ വടക്ക് പുലരിയില്‍ വീട്ടില്‍ അനൂപ് (26), സുഹൃത്തുക്കളായ പാവുമ്പ തെക്ക് തേക്കാട്ടില്‍ രാഹുല്‍ രാജേന്ദ്രന്‍( 18), മറ്റത്ത് തെക്കതില്‍ അതുല്‍ (18) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച തൃപ്പാവുമ്പാ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ വൈകിട്ട് കെട്ട് കാഴ്ചയില്‍ പങ്കെടുക്കുകയായിരുന്ന അനൂപിനെ രാത്രി 7.30 ന് ബൈക്കുകളിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പത്തംഗ സംഘം ഉത്സവപറമ്പില്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
തടയാനെത്തിയ രാഹുലിനും അതുലിനും പിറകില്‍ കൂടി എത്തിയ അക്രമിസംഘം പുറത്ത് വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.
അനൂപിന്റെ തലക്കും കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. പൂര്‍വ്വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കി.
തഴവ വളാലിമുക്കില്‍ നിന്നും തൊടിയൂര്‍ ഭാഗങ്ങളില്‍ നിന്നുമുള്ള ആര്‍.എസ്.എസ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ പറയുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."