ഫ്രാക്കില് ആഭ്യന്തര പ്രശ്നം രൂക്ഷം; ചേരിതിരിഞ്ഞ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കിളിമാനൂര്‍ : റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടയ്മയായ കിളിമാനൂരിലെ ഫ്രാക്കില് ആഭ്യന്തര പ്രശ്നം രൂക്ഷം.കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .നാല്പതിലധികം റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഫെഡറേഷന് ഓഫ് റസിഡന്‍സ് അസോസിയേഷന് കിളിമാനൂര്‍ .
കഴിഞ്ഞ കുറെ കാലമായി ഫ്രാക്കില് ആഭ്യന്തര പ്രശ്നം നിലനില്‍ക്കുകയാണ്. നിലവിലെ പ്രസിഡന്റ് ബേബി ഹരീന്ദ്ര ദാസും സെക്രട്ടറി ചന്ദ്ര ബാബുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്ങ്ങള്‍ക്ക് കാരണം . രണ്ടു മാസങ്ങള്‍ക്ക് മുമ്പ് വിഷയം കിളിമാനൂര്‍ സി.ഐയുടെ മുന്നിലെത്തിയിരുന്നു. അവിടെ വെച്ച് നടന്ന ഹിത പരിശോധനയില്‍ പ്രസിഡന്റ് ബേബി ഹരീന്ദ്ര ദാസ് നേതൃത്വം നല്കുന്ന ഔദ്യോഗിക പക്ഷത്തിനായിരുന്നു മുന്‍ തൂക്കം .പക്ഷേ അത് അംഗീകരിച്ചു നല്‍കുന്നതിന് സെക്രട്ടറി ചന്ദ്ര ബാബു നേതൃത്വം നല്കുന്ന വിമതപക്ഷം തയാറായിരുന്നില്ല.
കിളിമാനൂര്‍ ടൗണ്‍ ഹാളിലെ മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ബേബി ഹരീന്ദ്ര ദാസ് നേതൃത്വം നല്കുന്ന ഔദ്യോഗിക പക്ഷം യോഗം ചേര്‍ന്ന് വി.ടി വിഷ്ണു കുമാറിനെ പ്രസിഡന്റ് ആയും ബേബി ഹരീന്ദ്ര ദാസിനെ ജനറല്‍ സെക്രട്ടറിയായും ഡി .രഘുനാഥനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു .അതേസമയം ചന്ദ്ര ബാബു നേതൃത്വം നല്കുന്ന വിമതപക്ഷം കിളിമാനൂര്‍ രാജാ രവി വര്‍മ്മ ആര്‍ട്ട് ഗാലറിയില്‍ കൂടി എസ് .അശോകനെ പ്രസിഡന്റ് ആയും ചന്ദ്ര ബാബുവിനെ ജനറല്‍ സെക്രട്ടറിയായും കെ.വിജയകുമാറിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു .ഭൂരിപക്ഷം റസിഡന്‍സ് അസോസിയേഷനുകളും ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്നാണ് പുറത്തു വരുന്ന വിവരം .അതേ സമയം പല റസിഡന്‍സ് അസോസിയേഷനുകളും ഇപ്പോള്‍ ആശയ കുഴപ്പത്തിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."